തൃപ്പൂണിത്തുറ
എറണാകുളം സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃപ്പൂണിത്തുറ ഹിൽപാലസ് ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ഒലിവർ വാഹനമിടിച്ച് ചത്തു. ശനി രാത്രി ഒമ്പതിന് സീപോർട്ട്–-എയർപോർട്ട് റോഡിലുണ്ടായ അപകടത്തിലാണ് നായ ചത്തത്.
രാത്രി പുറത്തിറക്കിയ സമയത്ത് തെരുവുനായകളെ കണ്ട് കുരച്ച് ഓടിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ പൊലീസ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞ് ഈയിടെയാണ് ഡോഗ് സ്ക്വാഡിൽ എത്തിയത്. ബെൽജിയൻ മെലനോയിസ് ഇനത്തിൽപ്പെട്ട ഒരുവയസ്സുള്ള നായയാണ് ഒലിവർ. ജില്ലാ വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ ഡോഗ് സ്ക്വാഡ് വളപ്പിൽ സംസ്കരിച്ചു. ഡിഎച്ച്ക്യു കമാൻഡൻഡ് കെ സുരേഷ്, സ്റ്റേറ്റ് ലെവൽ കെ 9 ചാർജ് ഓഫീസർ എസ് സുരേഷ്, പൊലീസ് വെറ്ററിനറി സർജൻ ബി എസ് സുമൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..