12 August Friday

മെട്രോയിൽ ഇന്നുമുതൽ 
പരിധിയില്ലാ പാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


കൊച്ചി
യാത്രക്കാർക്കായി പ്രത്യേക യാത്രാ പാസുകൾ പുറത്തിറക്കി കൊച്ചി മെട്രോ. ആഴ്ചയിൽ പരിധിയില്ലാതെ യാത്രചെയ്യാൻ 700 രൂപയുടെ പാസുകളും മാസത്തേക്ക് 2500 രൂപയുടെ പാസുകളുമാണ്‌ പുറത്തിറക്കിയത്‌. 

ഇരുപാസുകളും ഉപയോഗിക്കുന്നവർക്കും അതത് കാലയളവിൽ ഏത് സ്റ്റേഷനിൽനിന്നും എങ്ങോട്ടും എത്രതവണ വേണമെങ്കിലും യാത്രചെയ്യാം.  ചൊവ്വാഴ്ചമുതൽ എല്ലാ മെട്രോ സ്റ്റേഷനിലും പാസ്‌ ലഭ്യമാകും. ആക്സിസ് ബാങ്കുമായിചേർന്നാണ് പാസുകൾ തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാൽ ഇവ റീചാർജ്‌ ചെയ്ത് ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top