22 October Tuesday

ആശുപത്രികൾക്ക്‌ പുരസ്‌കാരം കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


മുളന്തുരുത്തി
ജില്ലയിലെ വിവിധ ആശുപത്രികൾക്കുള്ള പുരസ്‌കാര വിതരണവും കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നവീകരിച്ച ഫാർമസിയുടെയും ലാബിന്റെയും ഉദ്ഘാടനവും മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. ജനറൽ ആശുപത്രി, സിഎച്ച്സി കീച്ചേരി, സിഎച്ച്സി പണ്ടപ്പിള്ളി, യുപിഎച്ച്സി തൃക്കാക്കര, എഫ്എച്ച്സി വാഴക്കുളം, പിഎച്ച്സി കോട്ടപ്പടി, ജില്ലാ ആശുപത്രി ആലുവ തുടങ്ങിയവയ്ക്കുള്ള ഉപഹാരങ്ങൾ മന്ത്രി കൈമാറി. തൃക്കാക്കര നഗരസഭാ അധ്യക്ഷ ഷീല ചാരു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജോസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെറീന ബഷീർ, ജലജ മോഹനൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജയ സോമൻ, എ പി സുഭാഷ്, ഷാജി മാധവൻ, ഡോ. എൻ കെ കുട്ടപ്പൻ, ബീന മുകുന്ദൻ, ടി കെ മോഹനൻ, ജിഷ രമേഷ്, ബിജു തോമസ്, ഡോ. എൻ എസ് ബീന എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top