20 October Sunday

നിർമാണസാമഗ്രികളുടെ വിലവർധന തടയണം: കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


മട്ടാഞ്ചേരി
നിർമാണമേഖലയിലെ വസ്തുകളുടെ വിലവർധന നിയന്ത്രിക്കാൻ  കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് എറണാകുളം ജില്ലാ കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശസാൽകൃത ബാങ്കുകളിലെ പലിശനിരക്ക് വർധിപ്പിച്ചത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇതുമൂലം വൻകിട ഫ്ലാറ്റുകൾ, സർക്കാർ പദ്ധതികൾ, വികസന പദ്ധതി, സ്വകാര്യ മേഖലയിലെ നിർമാണ പദ്ധതികൾ എന്നിവ നിർത്തിവച്ചു. തൊഴിലാളികൾക്ക് കൂലിയും തൊഴിലുമില്ലാതായി. നിർമാണ വസ്തുകളുടെ നികുതി വർധിപ്പിച്ചത്‌ പ്രതിസന്ധി രൂക്ഷമാക്കിയെന്ന്‌ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. (സി ആർ പുരുഷൻ നഗർ) തോപ്പുംപടി മറീനാ കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ് മണി പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്തു. സി എം ദിനേശ് മണി അധ്യക്ഷനായി. കെ വി മനോജ് -രക്തസാക്ഷി പ്രമേയവും കെ ആർ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി കെ പരീത് റിപ്പോർട്ടും ട്രഷറർ കെ എസ് രാധാകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ ജെ മാക്സി എംഎൽഎ സ്വാഗതവും എം കെ അഭി നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top