15 May Saturday

തങ്കമ്മയെ കാണാന്‍ ഉണ്ണിക്കൃഷ്ണനെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


കൊച്ചി
വൈപ്പിന്‍ മണ്ഡലത്തില്‍നിന്ന് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ രക്തസാക്ഷി കെ പി ചന്ദ്രബാബുവിന്റെ അമ്മ തങ്കമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. തിങ്കളാഴ്ച പകല്‍ പന്ത്രണ്ടോടെ ചെറായിയിലെ വീട്ടിലെത്തിയ കെ എന്‍ ഉണ്ണിക്കൃഷ്ണനെ തങ്കമ്മ സ്‌നേഹവായ്‌പോടെ സ്വീകരിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുപിന്നാലെ അനുഗ്രഹം തേടി കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ തങ്കമ്മയെ കണ്ടിരുന്നു. ജയിച്ചുവരൂ എന്ന് അനുഗ്രഹിച്ചാണ് അന്ന് സ്ഥാനാര്‍ഥിയെ തങ്കമ്മ യാത്രയാക്കിയത്. ജയത്തിനുപിന്നാലെ കാണാനെത്തിയ ഉണ്ണിക്കൃഷ്ണനോട്‌ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിക്കട്ടെയെന്ന് തങ്കമ്മ പറഞ്ഞു. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച കെ എന്‍ ഉണ്ണിക്കൃഷ്ണനെ നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ആശംസകള്‍ അറിയിച്ചത്. രക്തസാക്ഷി പോള്‍സന്റെ കുടുംബത്തേയും കെ എന്‍ ഉണ്ണികൃഷ്ണന്‍ സന്ദര്‍ശിച്ചു. സിപിഐ എം വൈപ്പിന്‍ മണ്ഡലം നേതാക്കളുമായി ചര്‍ച്ച നടത്തി. 1968ൽ രാഷ്ട്രപതിയിൽനിന്ന്  ജീവൻ രക്ഷാപദക് നേടിയ തെക്കൻമാലിപ്പുറം മറ്റത്തിൽ എം വി ജോസഫിനെ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top