11 April Sunday

സൗത്ത് റെയിൽവേ സ്റ്റേഷൻ വിൽപ്പനയ്‌ക്കെതിരെ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


കൊച്ചി
സൗത്ത് റെയിൽവേ സ്റ്റേഷനും 48 ഏക്കർ ഭൂമിയും സ്വകാര്യ സംരംഭകർക്ക്‌ കൈമാറുന്നതിനെതിരെ ബഹുജന പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. റെയിൽവേ ജീവനക്കാരും ട്രേഡ്‌ യൂണിയനുകളും ജനപ്രതിനിധികളും യാത്രക്കാരും അടങ്ങിയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്‌ച സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുമുന്നിൽ നടത്തിയ കൂട്ടായ്‌മയിൽ നൂറുകണക്കിനുപേർ അണിചേർന്നു. രാജ്യത്തിന്റെ സ്വത്ത് സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്ന നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തുന്നതിന്റെ ഭാഗമായി നടന്ന കൂട്ടായ്‌മ ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്‌തു. സിഎടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള അധ്യക്ഷനായി.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, കെ എൻ ഗോപി, അഡ്വ. ടി ബി മിനി, എസ്‌ ഗോപീകൃഷ്ണ, മാത്യു സിറിയക്, ആർ ജി പിള്ള, എൻ ചന്ദ്രലാൽ, കെ സി ജയിംസ്, എം എം റോളി, പി എൻ സോമൻ, ഇ കെ ബാബു, എസ്‌ എസ്‌ അനിൽ, ഒ സി ജോയി, വി പി ജോർജ്, കെ കെ ഇബ്രാഹിംകുട്ടി, ബാബു തണ്ണിക്കോട്, രഘുനാഥ് പനവേലി എന്നിവർ സംസാരിച്ചു. എൻ രവികുമാർ സ്വാഗതവും കെ ജി സുനിൽകുമാർ നന്ദിയും പറഞ്ഞു.

സ്റ്റേഷനും 48 ഏക്കർ സ്ഥലവും 60 വർഷത്തേക്ക്‌ കൈമാറുന്ന ടെൻഡറിനെതിരെ റെയിൽവേ ട്രേഡ്‌ യൂണിയനുകൾ സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽമന്ത്രി പീയൂഷ്‌ ഗോയൽ, റെയിൽവേ ബോർഡ് ചെയർമാൻ സുനീത്‌ ശർമ എന്നിവർക്ക്‌ നിവേദനം നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top