11 April Sunday

തോപ്പുംപടി ഫിഷറീസ് ഹാർബർ 
തുറക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


മട്ടാഞ്ചേരി
തോപ്പുംപടി ഫിഷറീസ് ഹാർബർ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന്   അധികൃതർ നടപടിയെടുക്കണമെന്ന് സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്, കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ ജനറൽ സെക്രട്ടറി ബി ഹംസ എന്നിവർ ആവശ്യപ്പെട്ടു. ബുധനാഴ്‌ച അധികൃതർ യോഗം വിളിച്ചിരുന്നു. എന്നാൽ, പകൽ നാലിന്‌ നിശ്ചയിച്ച യോഗം സിഐടിയു നേതാക്കൾ അറിയുന്നത്‌ 3.15നാണ്. ആദ്യം കൊച്ചി താലുക്ക് ഓഫീസിൽ എന്നാണ് അറിയിച്ചത്‌. പിന്നീട്  കാക്കനാട് കലക്ടറേറ്റിലേക്ക്‌ മാറ്റിയെന്ന്‌ പറഞ്ഞു. ഇതോടെ യോഗത്തിൽ പങ്കെടുക്കാൻ സിഐടിയു നേതാക്കൾക്ക്‌ കഴിഞ്ഞില്ല. 

ഹാർബറിലെ തൊഴിലാളികളെ പ്രതിനിധീകരിക്കാത്ത എസ്ഡിടിയു പണിമുടക്കിലാണെന്നാണ് പോസ്റ്റർ പ്രചാരണം. ഈയിടെ രൂപീകരിച്ച വ്യവസായ സംരക്ഷണസമിതിയും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്‌. യുഡിഎഫ് സംസ്ഥാനത്ത് തീരദേശ ഹർത്താൽ നടത്തിയപ്പോൾ, പിന്തുണയുമായി  ബോട്ട് ഓപ്പറേറ്റേഴ്സിന്റെ പേരിൽ സംരക്ഷണ സമിതിയും ഹാർബറിൽ പണിമുടക്ക് നടത്തി. എസ്ഡിടിയു നടത്തുന്ന പണിമുടക്ക് പ്രചാരണത്തെ സഹായിക്കുംവിധമാണ്‌ വ്യവസായ സംരക്ഷണ സമിതിയുടെയും പ്രവർത്തനം. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാൽ ഹാർബറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് മാറി ചിന്തിക്കേണ്ടിവരും. തടസ്സങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുംവിധം യോഗം വിളിച്ച് ഹാർബർ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്ന്‌ നേതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top