31 March Friday

മത്സ്യബോട്ടുകള്‍ വന്നുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017


വൈപ്പിന്‍ > ട്രോളിങ് നിരോധത്തിനുശേഷം കടലിറങ്ങിയ ബോട്ടുകളില്‍ ഇരുപതോളമെണ്ണം കാളമുക്ക് ഹാര്‍ബറിലെത്തി. നിറയെ കരിക്കാടിച്ചെമ്മീനുമായാണ് ബോട്ടുകള്‍ എത്തിയത്.

കാളമുക്ക്, മുരുക്കുംപാടം ഹാര്‍ബറുകളിലാണ് ചെറുതരം ബോട്ടുകള്‍ തിരിച്ചെത്തിയത്. ഇവിടങ്ങളില്‍ അടുപ്പിച്ച ബോട്ടുകളില്‍  കരിക്കാടിയായിരുന്നു അധികവും. എന്നാല്‍ മുനമ്പം ഹാര്‍ബറില്‍ എത്തിയ ബോട്ടുകളില്‍ കണവ, കൂന്തല്‍, കിളിമീന്‍ എന്നിവയാണുണ്ടായിരുന്നത്. പത്തോളം ബോട്ടുകള്‍ മാത്രമാണ് ഇവിടെ അടുത്തത്.
കായംകുളത്തിനു തെക്കന്‍ മേഖലയിലാണ് കരിക്കാടി ചെമ്മീനിന്റെ സാന്നിധ്യമുള്ളത്. ഓരോ ബോട്ടിനും ഒന്നുമുതല്‍ രണ്ടര ലക്ഷം രൂപ വരെ ലഭിച്ചു. ചെറിയ ചെമ്മീനായതിനാല്‍ വില കുറവേ ലഭിച്ചുള്ളുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

10 ശതമാനത്തില്‍ താഴെ ബോട്ടുകള്‍ മാത്രമാണ് തിരിച്ചെത്തിയത്.  കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ എത്തിത്തുടങ്ങും. ചാകരയും പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top