24 September Thursday

തോട്‌ ശുചിയാക്കിയില്ല, വീടുകളിൽ വെള്ളം കയറിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


പള്ളിക്കര
തോട് ശുചിയാക്കാത്തതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതായി പ്രദേശവാസികളുടെ പരാതി. കുന്നത്തുനാട് പഞ്ചായത്തിലെ ഊത്തിക്കര പാപ്പാറക്കടവ് തോടാണ് പായലും പുല്ലും നിറഞ്ഞ് മൂടിയനിലയിൽ കിടക്കുന്നത്. ഇതുമൂലം മഴപെയ്താൽ ഇവിടത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവാണെന്ന് പരിസരവാസികൾ പറഞ്ഞു. പഞ്ചായത്തിലെ ചെറിയ തോടുകൾ വൻതുക മുടക്കി ശുചീകരിക്കുന്ന അധികൃതർ വർഷങ്ങൾ പഴക്കമുള്ള തോട് നന്നാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. തോട് നന്നാക്കാത്തതുമൂലം റോഡിൽ വെള്ളക്കെട്ടുണ്ടായി വാഹനഗതാഗതം പൂർണമായും തടസ്സപ്പെടുന്നുണ്ട്. അടിയന്തരമായി തോട് ശുചീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top