24 September Friday

കെഎസ്‌ആർടിസി സർവീസ്‌ ക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
ആലപ്പുഴ
എ സി  റോഡ് നവീകരണത്തിന്റെ ഭാഗമായി ആഗസ്‌ത്‌ ഒന്നാം തീയതി കളർകോട്, പൊങ്ങ പാലങ്ങൾ പൊളിക്കുന്നതോടുകൂടി കെഎസ്‌ആർടിസി ബസുകൾ ആലപ്പുഴയിൽനിന്ന് കളർകോടുവരെയും ചങ്ങനാശേരിയിൽനിന്ന് പൊങ്ങവരെയുമായിരിക്കും സർവീസ്‌. കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ -വണ്ടാനം മെഡി. കോളേജ്, എസ്‌എൻ കവല,- കഞ്ഞിപ്പാടം, ചമ്പക്കുളം, -പൂപ്പള്ളി വഴി സർവീസ് ഉണ്ടായിരിക്കുന്നതാണ്. ആലപ്പുഴയിൽനിന്ന് ചങ്ങനാശേരിക്ക് പോകേണ്ടവർക്ക്‌ അമ്പലപ്പുഴ -എടത്വ -തിരുവല്ല വഴി ഫാസ്‌റ്റ്‌ പാസഞ്ചർ ബസുകൾ ലഭ്യമായിരിക്കും. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ -തണ്ണീർമുക്കം കുമരകം വഴി കോട്ടയം ബസുകൾ ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top