19 September Sunday

ജോലിവാഗ്‌ദാനം നൽകി 17 ലക്ഷം തട്ടിയയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
കായംകുളം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് 17 ലക്ഷം തട്ടിയകേസിൽ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. 
ഒന്നാംപ്രതി ആലപ്പുഴ വെസ്‌റ്റ്‌ കുതിരപ്പന്തി കണിയാൻപറമ്പ് സായികൃപയിൽ പൊന്നപ്പ (76) നെയാണ് കായംകുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. പ്രജ സോഷ്യലിസ്‌റ്റ്‌ പാർടിയുടെ സംസ്ഥാന പ്രസിഡന്റാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കായംകുളം മേനാമ്പള്ളി സ്വദേശിയായ യുവാവിന്റെ കൈയിൽനിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്‌. ഇയാൾ ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി സംശയമുണ്ട്. കായംകുളം എസ്എച്ച്ഒ മുഹമദ് ഷാഫിയുടെ നേതൃത്വത്തിൽ ആനന്ദ്കൃഷ്‌ണൻ, ജ്യോതികുമാർ, സോമരാജൻനായർ, നവീൻകുമാർ, കണ്ണൻ, റുക്‌സർ എന്നിവരാണ് അറസ്‌റ്റ്‌ ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top