08 June Thursday

ടി പി വിക്രമനുണ്ണിത്താനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

മാങ്കാംകുഴിയിൽ ടി പി വിക്രമൻ ഉണ്ണിത്താൻ അനുസ്മരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സിപിഐ എം മാങ്കാംകുഴി ലോക്കൽ സെക്രട്ടറിയായിരുന്ന ടി പി വിക്രമനുണ്ണിത്താന്റെ നാലാമത് ചരമവാർഷികം  മാങ്കാംകുഴിയിൽ ആചരിച്ചു. രാവിലെ അനുസ്മരണ റാലിയും പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. 
  വൈകിട്ട് മാങ്കാംകുഴി ചന്തയ്‌ക്ക് സമീപം ചേർന്ന അനുസ്മരണയോഗം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. എസ് അനിരുദ്ധൻ അധ്യക്ഷനായി. മുരളി തഴക്കര, ആർ രാജേഷ്, ടി യശോധരൻ, ടി പി ഗോപാലൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top