18 January Tuesday

കൈപിടിച്ചുയർത്താൻ 
അജയ്യം, ജൈവീകം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ജൈവീകം, അജയ്യം പദ്ധതികൾ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സാമൂഹ്യനീതി വകുപ്പ് ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികൾ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു. 
ഉന്നതവിദ്യാഭ്യാസം നേടിയ നിർധനരായ ഭിന്നശേഷിക്കാർക്ക് സൗജന്യ പിഎസ്‌സി പരിശീലനം നൽകുന്ന പദ്ധതിയാണ് അജയ്യം. ഹോപ്‌സ് പിഎസ്‌സി പരിശീലന കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്‌ കോവിഡ് പ്രതിരോധം, കോവിഡാനന്തര ആയുർവേദ ചികിത്സ, കൗൺസലിങ്‌, തൊഴിൽ പരിശീലനം തുടങ്ങിയവ ഏർപ്പെടുത്തുന്ന പദ്ധതിയാണ് ജൈവീകം. 
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സ്‌കൂൾ ഓഫ് ലൈഫ് സ്‌കിൽസ്, ജില്ലാ വീൽചെയർ യൂസേഴ്‌സ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റി, കെഎപിഎസ് എന്നിവയുടെയും സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. 
എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയായി. കലക്ടർ എ അലക്‌സാണ്ടർ, സാമൂഹ്യ നീതി വകുപ്പ് അഡീഷണൽ ഡയറക്‌ടർ എസ് ജലജ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ, ഓർഫനേജ് കൺട്രോൾ ബോർഡംഗം ഫാ. ജോർജ് ജോഷ്വ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ പദ്ധതി വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top