23 November Monday
മാതൃക റോഡ് നിർമാണം അവസാനഘട്ടത്തിൽ

പുതുവഴി തെളിയുന്നു, കെട്ടിലും മട്ടിലും

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

ആലപ്പുഴ

കണ്ണാടി കവല എൻകെആർ കല്ലാപ്പുറം മാതൃക റോഡ് നിർമാണം അവസാനഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനിയറിങ് കോളേജ്, കൊല്ലം ടികെഎം എൻജിനിയറിങ് കോളേജ്, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വാറങ്കൽ എന്നീ സാങ്കേതിക വിദ്യാലയങ്ങളിലെ എൻജിനിയർമാരുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് നിർമാണം.    25 ലക്ഷം രൂപയാണ് ചെലവ്. മൂന്നര മീറ്റർ വീതിയിൽ 30 മീറ്റർ നീളം വരുന്ന 16 വ്യത്യസ്‌ത രീതിയിലാണ്‌ റോഡ് നിർമാണം. ബിറ്റുമിനസ് കോൺക്രീറ്റ് ഗ്രാമീണ റോഡുകൾക്ക് അനുയോജ്യമായ പുതിയ ഗ്രഡേഷനിൽ നിർമാണം പദ്ധതിയുടെ ആകർഷണമാണ്. പിഎംജിഎസ് വൈ റോഡുകൾക്ക് ഐഐടി ഖരക്പൂർ വിഭാവനംചെയ്‌ത സെൽഫിൽഡ് പേവ്മെന്റ്, ഷോർട്ട് പാനൽ കോൺക്രീറ്റ് എന്നീ നിർമാണരീതിയുമുണ്ട്.  സാധാരണയായി പഞ്ചായത്ത് റോഡുകൾ 150 എംഎം കനത്തിൽ വെറ്റ്മിക്‌സ്‌‌ മക്കാഡം അഥവാ വാട്ടർബൗണ്ട് മെക്കാഡത്തിന്റെ മുകളിൽ 20 എംഎം കനത്തിൽ പ്രീമിക്‌സ്‌ കാർപെറ്റ് ഉപയോഗിച്ചാണ് നിർമിക്കുന്നത്.    വെള്ളത്തിൽ റോഡിലെ കല്ലുകൾ ഇളകി പോകുന്നത് തടയാൻ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഇമേൽസിഫൈഡ്‌ അഗ്രിഗേറ്റ് ബെയ്‌സ് നിർമാണ രീതിയാണ് ഉപയോഗിക്കുന്നത്. ചെലവുചുരുക്കാൻ  ഹൈവേകളിൽനിന്ന് പൊളിച്ചുമാറ്റിയ പഴയ കല്ലുകൾ ഉപയോഗിക്കാം. എൻഎച്ച് 66ൽനിന്ന് പൊളിച്ചുമാറ്റിയ പഴയ കല്ലുകൾ മന്ത്രി ജി സുധാകരൻ ഇടപെട്ടാണ് ജില്ലാ പഞ്ചായത്തിന്  ലഭ്യമാക്കിയത്.  ഓരോ ഘട്ടങ്ങളിലും കോർ ടെസ്‌റ്റിങ് നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top