25 September Friday

ആലപ്പുഴ ബൈപാസ് സെപ്‌തംബറിൽ: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
തിരുവനന്തപുരം 
ആലപ്പുഴ ബൈപാസ് നിർമാണം സെപ്‌തംബറിൽ പൂർത്തിയാക്കുമെന്ന്‌ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗം വിലയിരുത്തിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. 2017 ൽ പൂർത്തീകരിക്കേണ്ട പദ്ധതിയാണിത്. 
മേല്‍പ്പാലം നിര്‍മിക്കാന്‍ റെയില്‍വേയുടെ അനുമതി ലഭിക്കുന്നത് നീണ്ടുപോയതാണ് വൈകാന്‍ കാരണം. ജൂൺ 23ന്‌  റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഭാഗമായ ഗർഡറുകൾ സ്ഥാപിച്ചു. മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ആഗസ്‌ത്‌ 15 ഓടെ പൂർത്തിയാക്കും.  
സെപ്‌തംബർ അവസാനത്തോടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാകും–- മന്ത്രി  അറിയിച്ചു. സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള കൊമ്മാടി, കളർകോട് ജങ്‌ഷനുകളുടെ നവീകരണവും സർവീസ് റോഡുകളുടെ നിർമാണവും ആഗസ്‌തിൽ പൂർത്തീകരിക്കും. 
ബൈപാസിൽ  ദേശീയപാത അതോറിറ്റിയുടെ ഡിപിആറിലെ വഴിവിളക്കുകൾ കൂടാതെ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് ഇരുവശങ്ങളിലായി 40 വഴിവിളക്കുകൾ സ്ഥാപിക്കാനും സിഗ്നൽ സംവിധാനം ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. 
 യോഗത്തിൽ പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ, സൂപ്രണ്ടിങ്‌ എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനിയർ, കരാർ കമ്പനി പ്രതിനിധി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top