24 September Thursday

ഫീസിന്‌‌ ഇളവ് അനുവദിക്കുക: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
ആലപ്പുഴ
എൻജിനിയറിങ്  കോളേജുകൾ  വിദ്യാർഥികളിൽനിന്ന് ഫീസ്  ഈടാക്കുന്നതിൽ  ഇളവുകൾ അനുവദിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് മൂലം  നാടാകെ സാമ്പത്തിക പ്രതിസന്ധിയിലാണ്‌.  ഈ ഘട്ടത്തിലും എൻജിനിയറിങ്  കോളേജുകളിൽ  നിർബന്ധിതമായി ഫീസ് ഈടാക്കുന്നുണ്ട്. 
  പിഴ കൂടാതെ വിദ്യാർഥികൾക്കു ഫീസ് അടയ്‌ക്കുന്നതിനു സാവകാശം നൽകൽ, മൂന്നോ നാലോ തവണകളായി ഫീസുകൾ അടയ്‌ക്കാൻ  അവസരമൊരുക്കൽ, റെഗുലർ ക്ലാസുകൾ നടക്കാത്ത പക്ഷം ഫീസിനു ഇളവ് വരുത്തൽ തുടങ്ങിയ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന്  ജില്ലാ പ്രസിഡന്റ് എ എ അക്ഷയ്, സെക്രട്ടറി മുഹമ്മദ്‌ യാസീൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top