കായംകുളം
നഗരസഭയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായും സ്‌ത്രീകളുടെ നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കുന്നതിനും വിവിധ കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിച്ചു. കൈകോർക്കാം കായംകുളത്തിനായി എന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് നഗരസഭാ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് ക്യാമറ സ്ഥാപിക്കുന്നത്. ഒരുമാസം സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഉള്ളത്. ഗവ. അഗീകൃത ഏജൻസിയായ സിൽക്കിൽനിന്നാണ് ക്യാമറ വാങ്ങിയത്. നഗരസഭാ പ്രദേശങ്ങളിൽ 10 കേന്ദ്രങ്ങളിലായി 20 ക്യാമറകളാണ് സ്ഥാപിച്ചത്. രണ്ടാംകുറ്റി പാലം, ഐ കെ ജങ്‌ഷൻ, സെൻട്രൽ ബാങ്കിന് മുൻവശം, പുതുവൽ പാലം, കാര്യാത്ത് പാലം, മാർക്കറ്റ് പാലം, റെയിൽവേ മേൽപ്പാലത്തിന് സമീപം, വാട്ടർ അതോറിറ്റിക്ക് സമീപം, ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രം ജങ്‌ഷൻ, വെയർഹൗസ് എന്നിവിടങ്ങളിലാണിത്. ക്യാമറകളുടെ നിയന്ത്രണം നഗരസഭാ ആരോഗ്യവിഭാഗത്തിനാണ്. കൺട്രോൾ കായംകുളം പൊലീസ് സ്റ്റേഷനിലേക്കും നൽകും. സ്‌ത്രീസുരക്ഷ ഉറപ്പാക്കാൻ പൊലീസ് സ്‌റ്റേഷന് ഈ പദ്ധതി ഉപകാരപ്രദമാകും. ഈ ക്യാമറകൾ ഉടൻതന്നെ പ്രവർത്തനസജ്ജമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..