16 January Saturday

പുതുപ്പള്ളി രാഘവൻ പുരസ്‌കാരം മന്ത്രി ജി സുധാകരന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

പുതുപ്പള്ളി രാഘവൻ പുരസ്‌കാരം മന്ത്രി ജി സുധാകരന് മന്ത്രി ഇ ചന്ദ്രശേഖരൻ സമ്മാനിക്കുന്നു

 കായംകുളം 

വിപ്ലവ സ്‌മരണകൾ ഇരമ്പിയ ചടങ്ങിൽ പുതുപ്പള്ളി രാഘവൻ സ്‌മാരക പുരസ്‌കാരം മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങി. സ്വാതന്ത്രസമര സേനാനിയും വിപ്ലവകാരിയും ചരിത്രകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ സ്‌മരണാർഥം പുതുപ്പള്ളി രാഘവൻ ട്രസ്‌റ്റ്‌ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മന്ത്രി ഇ ചന്ദ്രശേഖരൻ മന്ത്രി ജി സുധാകരന് സമ്മാനിച്ചത്. 25,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. പുതുപ്പള്ളി രാഘവന്റെ സ്‌മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. ഗുരു ശബ്‌ദം ന്യൂസ് മാഗസിൻ ചീഫ് എഡിറ്റർ കെ ബി രാജൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ, സിപിഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്, ട്രസ്‌റ്റ്‌ സെക്രട്ടറി ശോഭ സതീശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ട്രസ്‌റ്റ്‌ ചെയർപേഴ്സൺ ഷീല രാഹുലൻ സ്വാഗതവും കണ്ണൻ എസ് രാഹുൽ നന്ദിയും പറഞ്ഞു.
 

നാടിനെ ദിശാബോധത്തോടെ നയിച്ചു:  ഇ ചന്ദ്രശേഖരൻ

കായംകുളം 
നാടിനെ ദിശാബോധത്തോടെ നയിക്കാൻ നേതൃത്വം നൽകിയ ധീര വിപ്ലവകാരി ആയിരുന്നു പുതുപ്പള്ളി രാഘവനെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.സാമൂഹിക വ്യവസ്ഥിതിയ്‌ക്ക്‌ എതിരെ പോരാട്ടം നയിക്കുന്നതിനും പുതുപ്പള്ളിയ്‌ക്ക്‌ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 
 

വേണ്ടത്ര വിലയിരുത്തപ്പെടാതെപോയ കമ്യൂണിസ്‌റ്റ്‌: ജി സുധാകരൻ 

കായംകുളം 
ചരിത്രത്തിൽ അമരത്വമായി നൽകുന്ന വ്യക്തിത്വമാണ് പുതുപ്പള്ളി രാഘവന്റേതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. വേണ്ടത്ര വിലയിരുത്തപ്പെടാതെപോയ മഹാനായ കമ്യൂണിസ്‌റ്റായിരുന്നു പുതുപ്പള്ളി. ഭരണകുടത്തിന്റെ കൊടിയ മർദ്ദനങ്ങൾക്ക് ഇരയായിട്ടുണ്ട്‌.  അദ്ദേഹത്തിന്റെ ചരിത്രം പഠിക്കാൻ പുതുതലമുറയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല.  അദ്ദേഹത്തിന്റെ  ജീവചരിത്രം പഠനവിഷയമാക്കണമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top