17 January Sunday

സൂപ്പറാണ്‌ ജീവനക്കാരുടെ കൃഷി

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

മണ്ണഞ്ചേരി പെരുന്തുരുത്ത് കരി പാടശേഖരത്തിൽ ഗ്രാമീണ കർഷക കൂട്ടം നടത്തിയ നെൽകൃഷിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് അഡീഷണൽ ഡയറക്‌ടർ ഡോ. ടിവി രാജേന്ദ്ര ലാൽ നിർവഹിക്കുന്നു.

 മണ്ണഞ്ചേരി

സർക്കാർ ഉദ്യോഗസ്ഥർ വയൽച്ചേറിൽ വിയർത്ത്‌ അധ്വാനിക്കുന്നതാണ്‌ കാവുങ്കലെ പുതിയ കാഴ്‌ച. പുതിയൊരു കാർഷിക സംസ്‌കൃതിയുടെ ഉണർത്തുപാട്ടാവുകയാണ്‌  കാവുങ്കൽ ഗ്രാമത്തിലെ ഈ കൂട്ടായ്‌മയുടെ വിജയഗാഥ. കാവുങ്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച കാർഷിക കൂട്ടായ്‌മയിലെ അംഗങ്ങളാണിവർ.
 പൊന്നാട് പെരുന്തുരുത്ത് കരിയിൽ എട്ടേക്കറിലാണ്  നെൽകൃഷി ചെയ്‌തത്. പത്തിലേറെ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിൽ ഞാറുനട്ടും കളപറിച്ചും വളമിട്ടും പരിപാലിച്ചപ്പോൾ ഇവർക്ക് പ്രോത്സാഹനവുമായി നാടും കൂടി. മണ്ണഞ്ചേരി പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും സഹായവുമായെത്തി.  
 കൊയ്‌ത്തുത്സവം കൃഷിവകുപ്പ് അഡീഷണൽ ഡയറക്‌ടർ ഡോ. ടിവി രാജേന്ദ്ര ലാൽ ഉദ്‌ഘാടനം ചെയ്‌തു. കർഷകകൂട്ടം പ്രസിഡന്റ്  എം വി സുരേഷ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ജോ ജോസ് ബൈജു, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ  രമാദേവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കൃഷിഓഫീസർ  പി സമീറ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സി കെ രതികുമാർ, ഹരിത മിത്ര ജേതാവ് കെ പി ശുഭകേശൻ, പാടശേഖരസമിതി പ്രസിഡന്റ്  പി എൻ ദാസൻ, സെക്രട്ടറി ടി എം സമദ് എന്നിവർ  സംംസാരിച്ചു. പി പ്രദീപ് സ്വാഗതവും സി പി പ്രവീൺ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top