03 August Monday

വിവാഹവേദിയിലും സ്‌മാർട്ട് ഫോൺ ചലഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

ദിപിനും അമൃതനാഥും വിവാഹവേദിയിൽവച്ച് സ്മാർട്ട് ഫോൺ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാറിന് കൈമാറുന്നു

 

മാവേലിക്കര
വിവാഹവേദിയിൽ നവദമ്പതികൾ ഡിവൈഎഫ്ഐയുടെ സ്‌മാർട്ട് ഫോൺ ചലഞ്ചിൽ പങ്കാളികളായി. ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിവാഹിതരായ കുന്നം ദിപിൻ ഭവനത്തിൽ സി കെ ദാമോദരന്റെയും  വത്സലയുടെയും മകൻ ദിപിനും ചെറിയനാട് വി ആർ സദനത്തിൽ രഘുനാഥിന്റെയും  വിനയകുമാരിയുടെയും മകൾ അമൃതനാഥും ചേർന്നാണ് നിർധന വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറിയത്. 
 ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺ കുമാർ ഏറ്റുവാങ്ങി. അർഹതയുള്ള വിദ്യാർഥിക്ക് ഫോൺ കൈമാറുമെന്ന് അരുൺ കുമാർ അറിയിച്ചു. സിപിഐ എം തഴക്കര ബ്രാഞ്ചംഗമായ ദിപിൻ മാവേലിക്കര കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രിയിൽ സ്‌കാനിങ് ടെക്‌നീഷ്യനാണ്. അമൃതനാഥ് കൊച്ചി അമൃത ആശുപത്രിയിൽ നേഴ്സാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top