കാർത്തികപ്പള്ളി
മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ പുസ്തകം എത്തിക്കുന്ന പുസ്തകസഞ്ചി പദ്ധതി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ വിജയകുമാർ അധ്യക്ഷനായി.
ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ ശ്രീജി, ബിന്ദു സുഭാഷ്, കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ രാമചന്ദ്രൻനായർ, ഗ്രന്ഥശാല മുതുകുളം പഞ്ചായത്ത് നേതൃസമിതി കൺവീനർ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ് മഹാദേവൻപിള്ള സ്വാഗതവും ലൈബ്രേറിയൻ എസ് ശ്രീദേവി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..