02 July Thursday

എല്ലാത്തിനും എ പ്ലസ്

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ആലപ്പുഴ എസ്ഡിവി ഗേള്‍സ് സ്‍കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കൂട്ടുകാരോട് യാത്ര പറയുന്ന കുട്ടികള്‍ ഫോട്ടോ: ഷിബിന്‍ ചെറുകര

 ആലപ്പുഴ

കോവിഡ് 19 മൂലം നീട്ടിവച്ച എസ്എസ്എൽസി പരീക്ഷ ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി. സർക്കാർ നിർദ്ദേശപ്രകാരം കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സ്‌കൂളുകളിൽ ഒരുക്കിയിരുന്നത്. ജില്ലയിൽ 194 കേന്ദ്രങ്ങളിലായി 21, 989 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 121 കേന്ദ്രങ്ങളിലായി 51, 101 വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 21 കേന്ദ്രങ്ങളിലായി 2, 741 വിദ്യാര്‍ഥികളും പരീക്ഷയെഴുതുന്നുണ്ട്‌. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ശനിയാഴ്‌ച സമാപിക്കും. പരീക്ഷ നടത്തിപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിന് മുൻകൈയെടുത്ത പൊതുവിദ്യാഭ്യാസ വകുപ്പ്, സർവശിക്ഷ അഭിയാൻ കേരള, അരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന, പൊതുഗതാഗത വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനം, പിടിഎ എസ്എംസി, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യുവും അഭിനന്ദിച്ചു.
പ്രധാന വാർത്തകൾ
 Top