17 January Sunday

കർഷകസമരത്തിന്‌ നാടെങ്ങും ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ ധര്‍ണ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി 
സി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സംയുക്ത കർഷക സമിതി കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും ധർണയും നടത്തി. അഖിലേന്ത്യാ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ധർണ.  ഹരിപ്പാട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് പി ചന്ദ്രൻ അധ്യക്ഷനായി. ആർ സുരേഷ്, ബി വേണുഗോപാൽ എന്നിവർ സംസാരിച്ചു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ജോയിക്കുട്ടി ജോസ് ഉദ്ഘാടനംചെയ്‌തു. പി എച്ച് അബ്‌ദുൽ ഗഫൂർ അധ്യക്ഷനായി. വി എം ഹരിഹരൻ, അമൃതാഭായി പിള്ള, ബി അൻസാരി, ജോഷി എബ്രഹാം എന്നിവർ സംസാരിച്ചു.
അരൂരിൽ എ പി ഷിബുവും ചേർത്തലയിൽ ശ്രീലതയും പൂച്ചാക്കലിൽ  ബാബുലാലും മാരാരിക്കുളത്ത് ആർ സുഖലാലും ഉദ്‌ഘാടനംചെയ്‌തു. 
അമ്പലപ്പുഴയിൽ രെജിമോനും ചാരുംമൂട് കെ രവീന്ദ്രനും മാന്നാറിൽ പി കെ തോമസും കുട്ടനാട് പി ജി അശോക് കുമാറും ഉദ്‌ഘാടനംചെയ്‌തു.
കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ പ്രകടനം നടത്തി. ആലപ്പുഴയിൽ ജില്ലാ കേന്ദ്രത്തിൽ നടത്തിയ പ്രകടനത്തെ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ എ ബഷീർ, ജില്ലാ പ്രസിഡന്റ് എസ് ധനപാൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top