29 November Tuesday

ഫോട്ടോഗ്രാഫേഴ്‌സ്‌ 
അസോ. യൂണിറ്റ്‌ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് 
ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്‌  
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് റസിയ സൈഫ് അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം പദ്ധതിയുടെ കരട് രേഖ ജില്ലാ ട്രഷറർ കൊച്ചുകുഞ്ഞ് ചാക്കോ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി അശോക് ദേവസൂര്യ, സുനു ഷാൽ, ഉഷാകുമാരി, ഷാൽ വിസ്‌മയ, അനിൽ ഫോക്കസ്, സദീപ്, ശശിധരൻ ഗീത്, അജി ആദിത്യ, ആർ ബി ബിജു, ശ്രീറാം, ശ്രീലക്ഷ്‌മി എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂണിറ്റ് വിഭജിച്ചു. ചാരുംമൂട് യൂണിറ്റ് ഭാരവാഹികൾ: ബാബുജി ഭാവചിത്ര (പ്രസിഡന്റ്), സൗമ്യ അജിത്ത് (വൈസ് പ്രസിഡന്റ്), സുനു ഷാൽ (സെക്രട്ടറി), അനിതാ റാം (ജോയിന്റ് സെക്രട്ടറി), ഉഷ താമരാക്ഷൻ (ട്രഷറർ). താമരക്കുളം: ജോസഫ് ജോർജ് (പ്രസിഡന്റ്), പ്രസാദ് മാജിക്ക് (വൈസ്‌പ്രസിഡന്റ്), റസിയ സൈഫ് (സെക്രട്ടറി), ലക്ഷ്‌മി അപ്പു (ജേയിന്റ് സെക്രട്ടറി), അഞ്ജലി ശ്രീനാഥ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top