27 September Monday

ഇന്ന്‌ വാക്‌സിനേഷൻ ഇല്ല 
സ്‌റ്റോക്ക്‌ തീർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
ആലപ്പുഴ
കോവിഡ്‌ വാക്‌സിൻ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനം വാക്‌സിനേഷനെ ബാധിച്ചു. അവശേഷിച്ച അഞ്ഞൂറോളം  ഡോസ്‌ ഉപയോഗിച്ച്‌ ചൊവ്വാഴ്‌ച  ജില്ലയിൽ നാമമാത്രമായി വാക്‌സിനേഷൻ നടത്തി. സ്‌റ്റോക്ക്‌ തീർന്നതിനാൽ ബുധനാഴ്‌ച വാക്‌സിനേഷൻ ഇല്ല. വ്യാഴാഴ്‌ച വാക്‌സിൻ നൽകുമെന്നാണ്‌ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും ബുധനാഴ്‌ച അഞ്ചുലക്ഷം ഡോസ്‌ സംസ്ഥാനത്തിന്‌ നൽകാൻ തീരുമാനമായി. ഇതിൽ എത്ര ഡോസ്‌ ജില്ലയ്‌ക്ക്‌ കിട്ടുമെന്ന്‌ വ്യക്തമായിട്ടില്ല. ഡോക്‌ടർമാരുടെ സമരം പിൻവലിച്ചില്ലെങ്കിൽ  വാക്‌സിനേഷനെ ബാധിച്ചേക്കാം.ജൂനിയർ ഡോക്‌ടർമാരെ നിയമിക്കുന്നു പുന്നപ്ര  സാഗര സഹകരണ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടർമാരെ നിയമിക്കുന്നു.  ശനിയാഴ്‌ച പകൽ മൂന്നിന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ - 6238149663, 9400063363.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top