23 September Thursday

അഴലിന്റെ ആഴങ്ങളിൽ 
വീണ്ടും അശ്രുപുഷ്‌പങ്ങൾ...

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

മുഹമ്മ കുമരകം ബോട്ട് ദുരന്തത്തിന്റെ വാർ‍ഷികത്തില്‍ എസ് 55 നമ്പര്‍ ബോട്ടിലെ ഷെഡ്യൂള്‍ ജീവനക്കാര്‍ അപകടം നടന്ന ജലപാതയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

മുഹമ്മ
പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 29 പേരുടെ ജീവൻ പൊലിഞ്ഞ കുമരകം ബോട്ട് ദുരന്തത്തിന്റെ  19–--ാം വാർഷിക ദിനത്തിൽ  നാട് സ്‌മരണാഞ്‌ജലിയേകി. ഡിവൈഎഫ്ഐ മുഹമ്മ മേഖലാ കമ്മിറ്റി ബോട്ട്‌ ജെട്ടിയിൽ സംഘടിപ്പിച്ച സ്‌മരണാഞ്‌ജലി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. 
സജിമോഹൻ അധ്യക്ഷനായി. ജെ  ജയലാൽ, അരുൺ പ്രശാന്ത്, ടി ഷാജി, ജീവൻദാസ്, അരുൺബാബു, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
  ജലഗതാഗത ജീവനക്കാരുടെ നേതൃത്വത്തിലും അനുസ്‌മരണം നടന്നു. എസ് 55 ബോട്ടിലെ ഷെഡ്യൂൾ ജീവനക്കാർ അപകടം നടന്ന ജലപാതയിൽ പുഷ്‌പാർച്ചന നടത്തി. 
ബോട്ടിലെ യാത്രക്കാർക്ക് നോട്ട്ബുക്കുകളും മാസ്‌ക്‌, സാനിറ്റൈസർ എന്നിവയും നൽകി.  ബോട്ട് മാസ്‌റ്റർ എസ്  സുരേഷ്‌കുമാർ, സ്രാങ്ക് സി ടി ആദർശ്,  ഡ്രൈവർ അനസ്, ലാസ്‌കർമാരായ കെ പി ഷെമകുമാർ, കെ പി ബിജുമോൻ  എന്നിവർ പങ്കെടുത്തു. 
 അരങ്ങ് സോഷ്യൽ സർവീസ് ഫോറം മുഹമ്മ ബോട്ട്ജെട്ടിയിൽ അനുസ്‌മരണം സംഘടിപ്പിച്ചു. സെന്റ്‌ ജോർജ് പള്ളി വികാരി ജോൺ തരുവാപറമ്പിൽ ഉദ്ഘാടനംചെയ്‌തു.  സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അനുസ്‌മരണ പ്രഭാഷണം നടത്തി. സി പി  ഷാജി, ടോമിച്ചൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top