03 July Sunday

ബസും കാറും കൂട്ടിയിടിച്ച് 
5 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കെ പി റോഡിൽ അപകടത്തിൽപ്പെട്ട ബസും കാറും

ചാരുംമൂട്
കെപി റോഡിൽ നൂറനാട് ആശാൻ കലുങ്ക് വളവിൽ വീണ്ടും അപകടം. സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അഞ്ച്‌ പേർക്ക് പരിക്ക്. വെള്ളി പകൽ മൂന്നിനാണ്‌ അപകടം. അടൂരിലേക്ക് പോയ ബസും കായംകുളം ഭാഗത്തേക്ക്‌ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അടൂർ സ്വദേശികളായ നാല്‌ പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാറിടിച്ച് ബൈക്ക് മറിഞ്ഞ് നൂറനാട് സ്വദേശിയായ യുവാവിനും പരിക്കേറ്റു. ആർക്കും ഗുരുതരപരിക്കില്ല. ഒരാഴ്‌ച മുമ്പും ഇവിടെ കാർ തലകീഴായി മറിഞ്ഞ് അപകടമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top