21 May Tuesday
പ്രളയം

സേവാഭാരതി ശേഖരിച്ച മരുന്നുകൾ വഴിയരികിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 28, 2019

സേവാഭാരതിക്കാർ റോഡിൽ തള്ളിയ മരുന്നുകൾ

കായംകുളം
പ്രളയദുരിത ബാധിതർക്കെന്ന പേരിൽ സമാഹരിച്ച ലക്ഷങ്ങൾ വിലവരുന്ന മരുന്നുകൾ ബിജെപി –-ആർഎസ്എസ് പ്രവർത്തകർ ദേശീയ പാതയോരത്ത‌് തള്ളി. വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട പ്രതിരോധ മരുന്നുകൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുകയാണ‌്.പത്തിയൂർ കിഴക്ക് ശ്രീമാൻകുളങ്ങര ശിവക്ഷേത്രത്തിന് സമീപമുള്ള പറമ്പിലാണ് ചാക്കിലടക്കം കുത്തിനിറച്ചമരുന്നുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത‌്. പത്തിയൂരിലെ ബിജെപിക്കാരാണ‌് വാഹനങ്ങളിൽ കൊണ്ടുവന്ന‌് ഇവ ഉപേക്ഷിച്ചത‌്. 
 രാത്രിയിൽ ചാക്കുകളിലാക്കിയ മരുന്നുകൾ വലിച്ചെറിയുന്നത‌്  സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.തുടർന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. സേവാഭാരതിയുടെ നേത‌ൃത്വത്തിൽ ശേഖരിച്ച പ്രതിരോധമരുന്നുകളാണ് ദുരിതബാധിതർക്ക് നൽകാതെ നശിപ്പിക്കപ്പെട്ടത്. ശേഖരിച്ച മരുന്നുകൾ അടക്കമുള്ള സാധനങ്ങൾ  ദുരിതബാധിതർക്ക് നൽകാതെ ബിജെപി നേതാക്കളുടെ വീടുകളിലേക്ക് മാറ്റിയതായി പരാതിയുയർന്നിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top