27 March Monday

കണിച്ചുകുളങ്ങര ഉത്സവക്കൊടിയേറ്റ്‌ 30ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

 

ചേർത്തല
കണിച്ചുകുളങ്ങര ദേവിക്ഷേത്ര ഉത്സവത്തിന് 30ന് കൊടിയേറും. ഫെബ്രുവരി 19ന് ആറാട്ടോടെ സമാപിക്കുമെന്ന്‌ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
30ന് വൈകിട്ട് 6.45ന് തന്ത്രി ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാർമികത്വത്തിലാണ്‌ കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ. 31ന് രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, ഒമ്പതിന് ബിജു മല്ലാരിയുടെ മ്യൂസിക്‌ ഫ്യുഷൻ, രാത്രി ഏഴിന് തിരുവാതിരകളി. രണ്ടിന് രാത്രി ഒമ്പതിന് വയലിൻ സംഗീത സായാഹ്നം. മൂന്നിന് രാത്രി 8.30ന് ഗാനമേള. 
നാലിന് രാത്രി 9.30ന് സംഗീതസദസ്. അഞ്ചിന് ചിക്കരകൊട്ടിക്കൽ കൂട്ടക്കള ഉത്സവം, രാത്രി 7.30ന് സംഗീതസദസ്, 8.30ന് ഭക്തിഗാനമൃതം. ആറിന് രാത്രി 7.30ന് സംഗീതസദസ്, 8.30ന് നാടകം. ഏഴിന് രാത്രി ഒമ്പതിന് ടൂമെൻ കാരിക്കേച്ചർ. എട്ടിന് രാത്രി ഒമ്പതിന് മ്യൂസിക് ഫ്യൂഷൻ. ഒമ്പതിന് രാത്രി എട്ടിന് കോമഡിവേൾഡ്. 10ന് രാത്രി ഏഴിന് നാട്യാഞ്ജലി, ഒമ്പതിന് ഗാനമേള. 11ന് രാത്രി ഏഴിന് ഗാനസന്ധ്യ, 8.30ന് നാടകം. 12ന് രാത്രി 9.30ന് നൃത്തധ്വനി. 13ന് താലിചാർത്ത് ഉത്സവം. പകൽ 12ന് പട്ടും താലിയും ചാർത്ത്, രാത്രി 10ന് ഗാനമേള. 
14ന് രാത്രി 8.30ന് നൃത്താരാധന.15ന് രാത്രി ഏഴിന് ടോപ്പ്‌സിങ്ങേഴ്സ് ഈവ് 2023, 10ന് നാടകം. 16ന് രാത്രി എട്ടിന് ഗാനാഞ്ജലി. 17ന് രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങൾ. 18ന് വടക്കേചേരുവാര ഉത്സവം. രാവിലെ പകൽ 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് അഞ്ചിന് നൃത്ത അകമ്പടിയോടെ കാഴ്‌ചശ്രീബലി, രാത്രി എട്ടിന്‌ കരിമരുന്ന്‌, 11ന് പള്ളിവേട്ട. 
19ന് തെക്കേചേരുവാര ഉത്സവം. പകൽ 11ന് ഓട്ടൻതുള്ളൽ, വൈകിട്ട് അഞ്ചിന് തെയ്യങ്ങളുടെ അകമ്പടിയോടെ കാഴ്‌ചശ്രീബലി, രാത്രി എട്ടിന്‌ കരിമരുന്ന്‌, 8.30ന് തിരിപിടിത്തം. രാത്രി 10ന് ഗാനമേള. 12ന് ഗരുഢൻതൂക്കം, തുടർന്ന് ആറാട്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top