മാരാരിക്കുളം
കോവിഡ് രോഗിയുമായിപോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ പാതിരപ്പള്ളിയിൽ കഴിഞ്ഞരാത്രിയായിരുന്നു അപകടം.
കോവിഡ് ബാധിച്ച രോഗിയുമായി ചേർത്തലയിൽനിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ആംബുലൻസും എതിരെ വന്ന കാറുമായാണ് ഇടിച്ചത്. ഇരുവാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുണ്ട്.
കടത്തുരുത്തി വാലച്ചിറ കുഴിക്കാട്ട് വീട്ടിൽ അഭിജിത് വിജയൻ (27), മാരാരിക്കുളം വടക്ക് ആനയ്ക്കൽ അക്ഷയ് (24) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.അപകടത്തെ തുടർന്നു ദേശീയപാതയിൽ ഗതാഗത തടസവുമുണ്ടായി.
അഗ്നിരക്ഷാസേന എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി സാബുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ എ ആർ രാജേഷ്, വി എ വിജയ്, ആർ രാജേഷ്, എസ് കണ്ണൻ, ഷൈൻകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..