31 January Tuesday

ബ്രഹ്മദാസിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

പി എൻ ബ്രഹ്മദാസ് അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി നേതാവ്, ബുധനൂർ സഹകരണബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച പി എൻ ബ്രഹ്മദാസിന്റെ 19–--ാമത് ചരമവാർഷികം സിപിഐ എം ബുധനൂർ, എണ്ണയ്‌ക്കാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. 
പെരിങ്ങാട് ജങ്ഷനിൽ ചേർന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ അധ്യക്ഷനായി. ബ്രഹ്മദാസ് വായനശാലയുടെ പ്രവർത്തനോദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം പുഷ്‌പലത മധു നടത്തി. അഡ്വ. സുരേഷ് മത്തായി, ജി രാമകൃഷ്‌ണൻ, അഡ്വ. പി വിശ്വംഭരപണിക്കർ, ആർ സുരേന്ദ്രൻ, എൻ സുധാമണി, സുരേഷ് കലവറ, എൻ രാജേന്ദ്രൻ, വി കെ തങ്കച്ചൻ, പി എസ് മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top