19 January Tuesday
13.06 കി. മീറ്ററിൽ പുലിമുട്ടുകൾ വരും

കരയോട് ‌ മുട്ടേണ്ട കടലേ...

നന്ദു വിശ്വംഭരന്‍Updated: Friday Nov 27, 2020

ടെട്രാപോഡുകളുടെ മാതൃക

ആലപ്പുഴ
കടലാക്രമണം രൂക്ഷമായ തീരങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിച്ച്‌  തീരവാസികൾക്ക് കാവലായി സംസ്ഥാന സർക്കാർ. 25 കോടിരൂപയാണ്  കടലാക്രമണ പ്രതിരോധത്തിന്‌ ചെലവഴിച്ചത്. 
  ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലത്തിലെ കാട്ടൂർമുതൽ ഓമനപ്പുഴവരെയും അമ്പലപ്പുഴ കാക്കാഴംമുതൽ പുന്നപ്രവരെയും ഹരിപ്പാട് പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ പ്രദേശങ്ങളിലാകെ 13.06 കിലോമീറ്ററിലാണ് പുലിമുട്ടുകൾ സ്ഥാപിക്കുന്നത്. കാട്ടൂർ ഭാഗത്ത് 3.16 കി.മീ നീളത്തിൽ 34 പുലിമുട്ടും അമ്പലപ്പുഴയിൽ 5.40 കിലോമീറ്ററിൽ 30 എണ്ണവും പതിയാങ്കരയിൽ 13, ആറാട്ടുപുഴയിൽ 21, വട്ടച്ചാലിൽ 16 എണ്ണവുമാണ് സ്ഥാപിക്കുക. ചെന്നൈ ഐടിഐയാണ് ഡിസൈൻ തയ്യാറാക്കിയത്.

അൽപ്പം സ്‌പെഷ്യൽ

അടിയിൽ കല്ലുകളും മുകളിൽ കോൺക്രീറ്റ് ടെട്രാപോഡുകളും ഉപയോഗിച്ചാണ് നിർമാണം.  ഇരുവശത്തും രണ്ട് ടൺ ഭാരത്തിൽ ടെട്രാപോഡും അഗ്രത്ത് അഞ്ച് ടൺ ഭാരമുള്ള രണ്ടുപാളി ടെട്രാപോഡുകളും കവചമാകും. ഓമനപ്പുഴ, വാഴക്കൂട്ടം പൊഴിച്ചാലുകൾക്ക് തടസം വരാത്തവിധമാണ് നിർമാണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് ചുമതല. ജൂലൈയിൽ സ്വകാര്യകമ്പനിക്ക് കരാർ നൽകി. 

184.04 കോടി

184.04 കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ചിട്ടുണ്ട്. ഒന്നരവർഷമാണ് നിർമാണ കാലാവധി. ആലപ്പുഴയിൽ  വേബ്രിഡ്‌ജുകൾ നിർമിക്കാനും ടെട്രാപോഡുകൾ കോൺക്രീറ്റ് ചെയ്യാനും സ്ഥലം ഏറ്റെടുത്തു. കാട്ടൂരിൽ സാമ്പിൾ ടെട്രാപോഡ്‌ നിർമാണം തുടങ്ങി. തിരമാലകളുടെ പ്രഹരശേഷി കുറഞ്ഞ് തീരശോഷണം ഇല്ലാതാകും. മണലടിഞ്ഞ് ബീച്ചുണ്ടാകും.  ജലയാനങ്ങൾ കയറ്റിവയ്‌ക്കാനും മത്സ്യവിപണനത്തിനും അവസരമൊരുങ്ങും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top