17 January Sunday

മറഡോണയ്‌ക്ക്‌ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

ജില്ലാ ഒളിമ്പിക് അസോസിയേഷനും ഫുഡ്ബോള്‍‍ അസോസിയേഷനും ചേര്‍‍ന്ന് അന്തരിച്ച ഫുഡ്ബോള്‍‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍‍പ്പിക്കുന്നു

 
ആലപ്പുഴ
ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണയ്‌ക്ക്‌ ആലപ്പുഴയുടെ അന്ത്യാഞ്ജലി. ജില്ലാ ഒളിമ്പിക് അസോസിയേഷനും ഫുട്‌ബോൾ അസോസിയേഷനും ചേർന്ന്‌ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി. ഇ എം എസ് സ്‌റ്റേഡിയത്തിലെ പരിപാടിയിൽ ആരാധകരും പങ്കെടുത്തു. വി ജി വിഷ്‌ണു അധ്യക്ഷനായി. സി ടി സോജി,  ബി എച്ച് രാജീവ്, ‌ ആദിത്യ വിജയകുമാർ, എസ് അനിൽ, സന്തോഷ്‌ തോമസ്, സി പി  പ്രവീൺ, സുജാത് കാസിം എന്നിവർ  സംസാരിച്ചു. 
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓൺലൈനായി അനുസ്‌മരണം സംഘടിപ്പിച്ചു. വെബിനാറിൽ പി ജെ ജോസഫ് അധ്യക്ഷനായി. ഒ കെ വിനീഷ് അനുസ്‌മരണ പ്രഭാഷണം നടത്തി.  വി ജി വിഷ്‌ണു, എൻ പ്രദീപ്കുമാർ, കെ കെ പ്രതാപൻ, ടി ജയ്‌മോൻ, ടി കെ അനിൽ, ജിതശ്രീ, എ എ റസാക്ക്, മനോജ് ലാൽ, ഇലയിൽ സൈനുദ്ദീൻ, പി എസ് ബാബു, ഡോ. ബിച്ചു, രമാദേവി, സാംജി, കുര്യൻ ജെയിംസ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top