02 December Friday

1000 പായ്‌ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി താമരക്കുളം സ്വദേശി ഷാജഹാനെ 
പൊലീസ് അറസ്‍റ്റ്ചെയ്‍തപ്പോൾ

ചാരുംമൂട്
താമരക്കുളം നാലുമുക്കിൽ വീട്ടിലും കടയിലുമായി വിൽപ്പനയ്‌ക്ക്‌ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ 1000 പായ്‌ക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു. കടയുടമയെ അറസ്‌റ്റുചെയ്‌തു. ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ സിഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. താമരക്കുളം മേക്കുംമുറി കുഴിവിള തെക്കതിൽ ഷാജഹാനെ(54)യാണ് അറസ്‌റ്റ്‌ ചെയ്‌തത്. ഇയാളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി. 
  എസ്ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജേഷ്, ദീപു, സിപിഒമാരായ കൃഷ്‌ണകുമാർ, ഷിബു എന്നിവരും റെയ്ഡിനുണ്ടായിരുന്നു.
വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പുകയില ഉൽപ്പന്നങ്ങൾ വിറ്റതെന്ന് പൊലീസ് പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽനിന്ന്  നിസാരവിലയ്‌ക്ക് വാങ്ങി നാട്ടിലെത്തിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ പായ്‌ക്കറ്റൊന്നിന് 100 രൂപയ്‌ക്കാണ് വിറ്റത്. വർഷങ്ങളായി ഇതിന്റെ വിപണനം ഇയാൾക്കുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top