21 October Wednesday

ഉമ്പര്‍നാട് ഐടിഐ ഹൈടെക്‌ ആകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

ഉമ്പർനാട്ട് നിർമിക്കുന്ന പുതിയ ഐടിഐ കെട്ടിടത്തിന്റെ രൂപരേഖ

മാവേലിക്കര
പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന ഉമ്പർനാട് പട്ടികജാതി ഐടിഐക്ക് പുതിയ കെട്ടിടം നിർമിക്കുന്ന.രണ്ട്‌ കോടി ചെലവിൽ പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്‌ച പകൽ മൂന്നിന് മന്ത്രി എ കെ ബാലൻ ഓൺലൈനായി നിർവഹിക്കും. ആർ രാജേഷ് എംഎൽഎ അധ്യക്ഷനാവും. 
പട്ടികജാതിവകുപ്പാണ് തുക അനുവദിച്ചത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണിവിടെയുള്ളത്. നിലവിലെ അസൗകര്യം ഒഴിവാക്കുന്നതിന് 2018–19 ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയിരുന്നു. മൂന്നുനിലക്കുള്ള അടിത്തറയോടെ ഇരുനില മന്ദിരമാണ്‌ നിർമിക്കുന്നത്‌. 
 താഴത്തെ നിലയിൽ ഓഫീസ്, സ്റ്റാഫ്മുറി, ക്ലാസ്‌മുറി, പ്രാക്‌ടിക്കൽ ഹാൾ, ലേഡീസ് ടോയ്‌‌ലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയിൽ മൂന്ന് ക്ലാസ്‌മുറി, പ്രാക്ടിക്കൽ ഹാൾ, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റെയർ റൂം എന്നിവയുണ്ട്. നിർമാണ ചുമതല പൊതുമരാമത്തു വകുപ്പിനാണ്. 
എൻസിവിടി അംഗീകാരുള്ള ഒരു വർഷ കാർപന്റർ കോഴ്സും രണ്ട് വർഷ ഇലക്‌ട്രോണിക് മെക്കാനിക് കോഴ്‌സുമാണ്‌ ഇവിടെയുള്ളത്‌‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top