19 September Sunday

കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ കൈവേലക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

കേരളാ ആർട്ടിസാൻസ് യൂണിയന്റെ നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രേതിഷേധ സമരം സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡീസൽ, -പെട്രോൾ,- പാചകവാതക വിലവർധന  തടയുക, നിർമാണവസ്‌തുക്കളുടെ വിലക്കയറ്റം തടയുക, ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ആർടിസാൻസുകളെ വാക്‌സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 
  തിരുവമ്പാടി പോസ്‌റ്റോഫീസിന് മുന്നിൽ സിപിഐ എം ജില്ല സെക്രട്ടി ആർ നാസർ ഉദ്ഘാടനം ചെയ്‌തു.  ഉദയകുമാർ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ജി രാജമ്മ സംസാരിച്ചു. പറവൂരിൽ ഏരിയ പ്രസിഡന്റ് കെ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു.  പി സത്യദേവൻ അധ്യക്ഷനായി. തുമ്പോളിയിൽ  രാജേഷ് ഉദ്‌ഘാടനംചെയ്‌തു.  എൻ എസ് ജയഘോഷ് അധ്യക്ഷനായി. തത്തമ്പള്ളിയിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. വിശ്വനാഥൻ അധ്യക്ഷനായി.   
 ചെന്നിത്തലയിൽ കെ നാരായണപിള്ള ഉദ്ഘാടനം ചെയ്‌തു. തൃപ്പെരുന്തുറയിൽ ലോക്കൽ സെക്രട്ടറി ഡി ഫിലേന്ദ്രനും കോട്ടമുറി ശാസ്‌താംപടിയിൽ സിഐടിയു ഏരിയ വൈസ് പ്രസിഡന്റ്‌ ടി സുകുമാരിയും ഈഴക്കടവിൽ ലോക്കൽ സെക്രട്ടറി ആർ സഞ്ജീവനും ഉദ്ഘാടനംചെയ്‌തു.  
 മാവേലിക്കര ടൗൺ തെക്ക് കെ ആർ ദേവരാജൻ ഉദ്ഘാടനംചെയ്‌തു. കെ ജെ മോഹനൻ പിള്ള അധ്യക്ഷനായി. തെക്കേക്കര കിഴക്ക് അജയകുമാർ ഉദ്ഘാടനംചെയ്‌തു. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചെട്ടികുളങ്ങരയിൽ ശ്രീജിത് ഉദ്ഘാടനംചെയ്‌തു.  
 ചേർത്തല ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ പി ഷാജിമോഹൻ ഉദ്‌ഘാടനംചെയ്‌തു. ആർടിസ്‌റ്റ്‌ സലിൻ അധ്യക്ഷനായി.  അരൂക്കുറ്റിയിൽ കെ വി വിശ്വസത്യൻ ഉദ്‌ഘാടനംചെയ്‌തു. എൽ ജോസഫ്‌ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top