27 September Monday

10 കടന്ന്‌ ടിപിആർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
ആലപ്പുഴ
ജില്ലയിൽ രണ്ടുദിവസത്തിന്‌ ശേഷം വീണ്ടും കോവിഡ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനം കടന്നു. തിങ്കളാഴ്‌ച  645 പേർക്ക് രോഗം സ്ഥിരീകരിച്ചു. 635 പേർ രോഗമുക്തരായി. 11.47 ശതമാനമാണ് ടിപിആർ. ഞായറാഴ്‌ച 914 രോഗികളായിരുന്നു. ടിപിആർ 9.35. ശനിയാഴ്‌ച  7.87 ഉം വെള്ളിയാഴ്‌ച 11.72 ഉം  വ്യാഴാഴ്‌ച 12.1 ഉം ബുധനാഴ്‌ച 10.32 ഉം ആയിരുന്നു ടിപിആർ.  
   തിങ്കളാഴ്‌ച സ്ഥിരീകരിച്ചതിൽ 640 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 2,11,165 പേർ രോഗമുക്തരായി. 8470 പേർ ചികിത്സയിലുണ്ട്.  5856 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 184 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 
2392 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 895 പേരെ നിരീക്ഷണത്തിന് നിർദേശിച്ചു. ആകെ 26,842 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 5623 സാമ്പിളുകളാണ് തിങ്കളാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top