28 November Sunday
നാടിന്റെ വീരാഭിവാദ്യം

രണസ്‌മരണയിൽ മേനാശേരി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

മേനാശേരി രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി നടന്നപുഷ‍്പാർച്ചന

 തുറവൂർ

ഐതിഹാസികമായ മേനാശേരി സമരത്തിന്റെ  75–-ാ-മത് വാർഷികത്തിൽ രക്തസാക്ഷികൾക്ക്‌ നാടിന്റെ വീരാഭിവാദ്യം. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും പൊന്നാംവെളി ടൗണിലെ അനഘാശയൻനഗറിൽ സമ്മേളനവും സംഘടിപ്പിച്ചു. 
പുഷ്‌പാർച്ചനയ്‌ക്ക്‌ എൻ പി ഷിബു, എം സി സിദ്ധാർഥൻ, ടി എം ഷെറീഫ്, പി ഡി ബിജു, സി കെ മോഹനൻ, സി ബി മോഹൻദാസ്, ടി കെ രാമനാഥൻ, എസ് പി സുമേഷ്, വി എ അനീഷ് എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ടി എം ഷെറീഫ് അധ്യക്ഷനായി. 
പി ഡി ബിജു സ്വാഗതം പറഞ്ഞു. എം എ ബേബി, മുല്ലക്കര രത്നാകരൻ എന്നിവർ ഓൺലൈനിൽ അഭിസംബോധനചെയ്‌തു. ഇരുകമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ ടി ജെ ആഞ്ചലോസ്, പി കെ സാബു, എൻ പി ഷിബു, എം സി സിദ്ധാർഥൻ, എൻ എസ് ശിവപ്രസാദ്, പി ഡി രമേശൻ, ടി എം ഷെറീഫ്, പി ഡി ബിജു, സി കെ മോഹനൻ, സി ബി മോഹൻദാസ്, ടി കെ രാമനാഥൻ, എസ് പി സുമേഷ്, വി എ അനീഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top