28 November Sunday

മാരാരിക്കുളം രക്തസാക്ഷി സ്‌മരണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

കഞ്ഞിക്കുഴി

75–-ാമത്‌ പുന്നപ്ര –- വയലാർ രക്തസാക്ഷി വാർഷിക വാരാചരണത്തിന്റെ ഭാഗമായ മാരാരിക്കുളം രക്തസാക്ഷി ദിനം 26ന്‌ ആചരിക്കും. വൈകിട്ട്‌ ആറിന് എസ് എൽ പുരത്ത് വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പുഷ്‌പാർച്ചനയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മയിൽ മുഖ്യപ്രഭാഷണം നടത്തും. 
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്‌, ബിനോയി വിശ്വം എംപി, ആർ നാസർ, ടി ജെ ആഞ്ചലോസ്, ജി വേണുഗോപാൽ, വി ജി മോഹനൻ, ജലജാ ചന്ദ്രൻ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, വി പി ചിദംബരൻ, കെ ബി ഷാജഹാൻ, എസ് പ്രകാശൻ, വാരാചരണ കമ്മിറ്റി സെക്രട്ടറി എസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഡി ഹർഷകുമാർ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top