08 December Wednesday
ആദ്യവർഷ ബിരുദ വിദ്യാർഥികൾ ക്ലാസിലെത്തി

നവാഗതരുടെ ആഹ്ലാദത്തിരയിൽ...

സ്വന്തം ലേഖകൻUpdated: Tuesday Oct 26, 2021

ആലപ്പുഴ എസ്ഡി കോളേജിലെത്തിയ ആദ്യവർഷ വിദ്യാർഥികൾ കണ്ടുമുട്ടിയപ്പോൾ

ആലപ്പുഴ
കലാലയ ഇടനാഴികളില്‍ വീണ്ടും സുഹൃത്തുക്കളുടെ കളിചിരികളും ആരവങ്ങളുമെത്തി. കോവിഡ്കാല നിയന്ത്രണങ്ങള്‍ക്കുശേഷം കോളേജുകൾ പൂർണമായും പ്രവർത്തിച്ചു തുടങ്ങി.
 ആദ്യവർഷ ബിരുദ വിദ്യാർഥികൾ ആഹ്ലാദത്തോടെയും കൗതുകത്തോടെയുമാണ്‌ ഒന്നാംദിന ക്ലാസിനെത്തിയത്‌. 
പ്ലസ്‌ടു ജീവിതം കഴിഞ്ഞ്‌ ആദ്യമായി കലാലയത്തിലെത്തുന്നതിന്റെ ആവേശത്തിലായിരുന്നു അവർ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്ലാസുകൾ. 
18 തികയാത്തതിനാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരെയും ഒരു ഡോസ്‌ വാക്‌സിനെടുത്തവരെയും ക്ലാസിൽ പ്രവേശിപ്പിച്ചു. 
ആലപ്പുഴ എസ്‌ഡി കോളേജിൽ ആദ്യദിനം ഒന്നാംവർഷ യുജി ക്ലാസുകളിൽ ചുരുക്കം ക്ലാസുകളേ നടന്നുള്ളൂ.
 രണ്ടാംവർഷ യുജി വിദ്യാർഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാൽ ക്ലാസുകൾ തിരക്കിലായതിനാലാണ്‌ മറ്റു ക്ലാസുകൾ തുടങ്ങാഞ്ഞത്‌. 
ചൊവ്വാഴ്‌ച മുതല്‍ എല്ലാ ക്ലാസുകളും തുടങ്ങും. ഓൺലൈനിൽ ഇവരുടെ ക്ലാസുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ നാലിനാണ്‌ അവസാനവർഷ യുജി–- പിജി ക്ലാസുകൾ തുടങ്ങിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top