23 October Friday
140 കേന്ദ്രങ്ങളിൽ ഐക്യദാർഢ്യസദസ്‌

നാടെങ്ങും സർക്കാരിന് അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

കർഷകത്തൊഴിലാളി ഐക്യദാർഢ്യ സദസ് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
മണ്ണിൽ പണിയെടുക്കുന്നവരുടെ മനസിനൊപ്പംനിന്ന എൽഡിഎഫ് സർക്കാരിന് ഐക്യദാർഢ്യമർപ്പിച്ച് കർഷകത്തൊഴിലാളികൾ. മോഡി സർക്കാർ പാസാക്കിയ കർഷകദ്രോഹ ബില്ലിൽ പകച്ചുപോയവർക്ക് സംസ്ഥാന സർക്കാർ നൽകിയ ആശ്വാസത്തിന്‌ പിന്തുണയുമായി  തൊളിലാളികൾ ഐക്യദാർഢ്യം അർപ്പിച്ചു. സംസ്ഥാനത്തെ രണ്ടായിരത്തിലധികം കേന്ദ്രത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ആയിരങ്ങൾ അണിനിരന്നു. 
ജില്ലയിൽ 140 കേന്ദ്രങ്ങളിൽ ഐക്യദാർഢ്യസദസ്‌ നടത്തി.   ക്ഷേമപെൻഷൻ 1400 രൂപയാക്കിയതിനും പെൻഷൻ അതത് മാസം നൽകുന്നതിനും എല്ലാ കുടുംബങ്ങൾക്കും നാലുമാസം കൂടി ഭക്ഷ്യധാന്യക്കിറ്റ്‌ നൽകാൻ നടപടി സ്വീകരിച്ചതിനും 2447 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതിനും അഭിവാദ്യമർപ്പിക്കാനായിരുന്നു ഐക്യദാർഢ്യ സദസ്. ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ്, -ബിജെപി അക്രമസമരത്തിനെതിരെയുള്ള പ്രതിഷേധവും സദസിൽ മുഴങ്ങി. 
യൂണിയൻ ജില്ലാസെക്രട്ടറി എം സത്യപാലൻ ഹരിപ്പാട് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ രാഘവൻ നൂറനാട്ടും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ കൈനകരി സൗത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി ലക്ഷ്‌മണൻ പുന്നമടയിലും എൻ സോമൻ പള്ളിപ്പാട്ടും എൻ പി വിൻസന്റ് രാമങ്കരിയിലും എൻ സുധാമണി എണ്ണയ്‌ക്കാട്ടും ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ചെറുതനയിലും പി എം സുശീലൻ കൈതവനയിലും ഉദ്ഘാടനംചെയ്‌തു. ജില്ലാ ഭാരവാഹികളായ സി പ്രസാദ്‌ വീയപുരത്തും ആർ രാജേന്ദ്രകുമാർ വെളിയനാട്ടും സി ടി വാസു എഴുപുന്നയിലും കെ നാരായണപിള്ള ത‌ൃപ്പെരുന്തുറയിലും വി പ്രഭാകരൻ പത്തിയൂരും യശോധരൻ മാങ്കാംകുഴിയിലും പി രഘുനാഥ് മണ്ണഞ്ചേരിയിലും ഉദ്ഘാടനംചെയ്‌തു. തിരുവനന്തപുരം മേട്ടുക്കടയിൽ നടന്ന സംഗമം  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top