19 August Friday

കണ്‍മണിക്ക് ഡിവൈഎഫ്‌ഐയുടെ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കൺമണിക്ക് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ
ഉപഹാരം കൈമാറുന്നു

മാവേലിക്കര
വൈകല്യങ്ങളിൽ തളരാതെ സംഗീതത്തിൽ റാങ്ക്‌ നേടിയ കൺമണിയ്‌ക്ക്‌ ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം. ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ വീട്ടിലെത്തി ഉപഹാരം കൈമാറി. മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്‌ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളായ കൺമണിക്ക് ജന്മനാ ഇരുകൈകളും ഇല്ല. കാലുകൾക്ക് പൂർണവളർച്ചയുമില്ല. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽനിന്നു ബാച്ചലർ ഓഫ് പെർഫോമിങ് ആർട്സിൽ (വോക്കൽ -ശാസ്‌ത്രീയ സംഗീതം) ആണ് കൺമണി ഒന്നാം റാങ്ക് നേടിയത്. 
 ബ്ലോക്ക് സെക്രട്ടറി വിഷ്‌ണു ഗോപിനാഥ്, പ്രസിഡന്റ് എ എ അക്ഷയ്, അനുപമ, സെൻ സോമൻ, അരവിന്ദ്, ഷഹനാസ്, ആശ, അഫ്‌സൽ, വിഷ്‌ണു എന്നിവർ കൺമണിയെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top