14 July Tuesday

സത്യവാങ്മൂലം ഉപയോഗിച്ചുള്ള യാത്ര അവശ്യഘട്ടങ്ങളില്‍ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ജില്ലാ പൊലീസ് മേധാവിയും കലക്‌ടറും ആലപ്പുഴയിൽ വാഹനപരിശോധനയിൽ

ആലപ്പുഴ
സത്യവാങ്മൂലവുമായി അനാവശ്യമായി റോഡിലിറങ്ങരുതെന്ന് കലക്‌ടർ എം അഞ്‌ജനയും ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫും അറിയിച്ചു. ആലപ്പുഴ ജനറൽ ആശുപത്രി ജങ്‌ഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സത്യവാങ്മൂലം അനാവശ്യമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സത്യവാങ്മൂലം ഉപയോഗിച്ചുള്ള യാത്ര അനുവദിക്കുക അടിയന്തരഘട്ടങ്ങളിൽ മാത്രമാണ്. 
ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കേസെടുക്കും വാഹനം പിടിച്ചെടുക്കുയുംചെയ്യും. 
 മെഡിക്കൽ സ്‌റ്റോറുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൈകഴുകാൻ സാനിറ്റൈസർ ഉറപ്പാക്കണം. 
തിരക്ക് ക്രമീകരിക്കേണ്ടതും അതത് സ്ഥാപനമുടമയുടെ ചുമതലയാണ്. പ്രോട്ടോക്കോൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടും. പകൽ ഒന്നര മണിക്കൂറിലേറെ സമയം ആലപ്പുഴ ജനറൽ ആശുപത്രി ജങ്‌ഷനിൽ കലക്‌ടറുടേയും ജില്ലാ പൊലീസ് മേധാവിയുടേയും നേത‌ൃത്വത്തിൽ പരിശോധന നടത്തി. നാല്‌ കാറുകളടക്കം 15 വാഹനങ്ങൾ പിടിച്ചെടുത്തു. സത്യവാങ്മൂലമില്ലാത്തവയും അനാവശ്യമായി റോഡിലിറങ്ങിയതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്‌.
പ്രധാന വാർത്തകൾ
 Top