07 April Tuesday
അമിതവിലയ്‌ക്കെതിരെ നടപടി തുടങ്ങി

2 ദിവസം, 479കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
ആലപ്പുഴ
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്‌ നിരത്തിലിറങ്ങിയ 178 പേർക്കെതിരെ ബുധനാഴ്‌ച പൊലീസ് കേസെടുത്തു. കായംകുളം–- 40, ചെങ്ങന്നൂർ–- 48, ആലപ്പുഴ–- 43, ചേർത്തല–-47 എന്നിങ്ങനെയാണ് കേസുകള്‍. നിയന്ത്രണങ്ങൾ ലംഘിച്ച് ഇരുചക്ര വാഹനങ്ങളിലും കാറുകളിലും യാത്രചെയ്‌തതിനാണ് കേസ്. ചൊവ്വാഴ്‌ച 301 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ ജില്ലയില്‍ രണ്ടുദിവസത്തിനിടെ കേസെടുത്തവരുടെ എണ്ണം 479 ആയി. ‌
നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലിറങ്ങുകയോ സത്യവാങ്മൂലം കള്ളമെന്ന് ബോധ്യപ്പെടുകയോ ചെയ്‌താൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാ​ഗമായ നിയന്ത്രണങ്ങളുടെ മറവിൽ അമിതവില ഈടാക്കുകയും സാധനങ്ങള്‍ പൂഴ്‌ത്തിവയ്‌ക്കുകയും ചെയ്യുന്ന ‌വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. അമ്പലപ്പുഴ താലൂക്കിലെ വഴിച്ചേരി, പുന്നപ്ര, പുലയൻവഴി, വളഞ്ഞവഴി, നീർക്കുന്നം, കലവൂർ തുടങ്ങിയ സ്ഥലങ്ങളിലെ 16 കടകളിൽ ബുധനാഴ്‌ച സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 
12 പച്ചക്കറി കടകൾക്കും നാല് പലചരക്ക് കടകൾക്കുമെതിരെ വിലവിവരം പ്രദർശിപ്പിച്ചില്ല, അമിതവില ഈടാക്കൽ എന്നിവയ്‌ക്ക്‌ കേസെടുക്കാന്‍ കലക്‌ടർക്ക് റിപ്പോർട്ട് നൽകി. 
താലൂക്ക് സപ്ലൈ ഓഫീസർ എ സലിം, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ റെയ്നോൾഡ്, ഷാഹിന അബ്‌ദുള്ള, ഷമീർ, സുരേഷ് എന്നിവര്‍ നേത‌ൃത്വം നല്‍കി.
 
 
പ്രധാന വാർത്തകൾ
 Top