29 May Sunday
ജില്ലാ ഒളിമ്പിക്‌സ്‌

സീനിയർ ഫുട്‌ബോളിൽ കോസ്മോസ് ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
അമ്പലപ്പുഴ
ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടത്തിയ സീനിയര്‍ ഫുട്‌ബോളിൽ കോസ് മോസ് ഫുട്ബോൾ ക്ലബ്  സ്വർണം നേടി. ചത്ത്ചിറ എഫ്സി വെള്ളിയും, മിക്കാസ എഫ്സി ആലപ്പുഴ വെങ്കലവും നേടി. 
വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സമ്മാനദാനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. അമ്പലപ്പുഴയിൽ ഇലവൻസ് ഫുട്ബാൾ മത്സരങ്ങൾക്ക് അനുയോജ്യമായ മൈതാനം നിർമിക്കുന്നതിന് പരിശ്രമിക്കുമെന്നും  അമ്പലപ്പുഴ ഗവ. മോഡൽ ഹൈസ്‌കൂൾ മൈതാനം ഫുട്ബാൾ കളിക്ക്‌ കൂടി പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ അസോസിയേഷൻ ഭാരവാഹികളെ ചുമതലപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. 
ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‌ണു അധ്യക്ഷനായി. ഫുട്‌ബോൾ അസോസിയേഷൻ  ജില്ലാ സെക്രട്ടറി രാജീവ്, സി ടി സോജി, കെ എ വിജയകുമാർ, റെമിജി ഓസ്‌കാർ, ആദിത്യ വിജയകുമാർ, നിക്‌സൺ, പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top