09 December Friday
ഒരുമാസത്തെ വരുമാനം 10.31 ലക്ഷം

വിനോദയാത്രയിൽ വച്ചടികേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
സ്വന്തം ലേഖകന്‍
ആലപ്പുഴ
വിനോദയാത്രയിലൂടെ വച്ചടി മുന്നേറുകയാണ്‌ കെഎസ്‌ആർടിസി. വൈവിധ്യങ്ങളായ പാക്കേജുകളും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ചുള്ള ട്രിപ്പും സംഘടിപ്പിച്ചാണ്‌ കുതിപ്പ്‌. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ  ജില്ലാ ടീം ഒക്‌ടോബറിലെ ട്രിപ്പുകൾ വഴി 10,31,955 രൂപയുടെ വരുമാനം നേടി.  ഒക്‌ടോബറിൽ സംസ്ഥാന ബജറ്റ് ടൂറിസം സെൽ 2.24 കോടി രൂപയുടെ നേട്ടം കൈവരിച്ചു.
ജില്ലയിൽ കൂടുതൽ വരുമാനം മാവേലിക്കര ഡിപ്പോയ്‌ക്കാണ്–- 5,40,985 രൂപ. ആറ്‌ ഡിപ്പോകളിലായി 24 ട്രിപ്പുകൾ നടത്തി. മാവേലിക്കര ഒഴിച്ചുള്ള ഡിപ്പോകളുടെ വരുമാനം: ആലപ്പുഴ 1,14,040, ഹരിപ്പാട് -1,61,360, ചേർത്തല 43,240, എടത്വ 69, 620, കായംകുളം 1,02,750. ഓരോ ഡിപ്പോയും നടത്തിയ ട്രിപ്പുകൾ: മാവേലിക്കര 11, ഹരിപ്പാട് -4, എടത്വ 3, ആലപ്പുഴ 3, കായംകുളം 2, ചേർത്തല 1.
 വിനോദയാത്ര കൂടാതെ മറ്റ്‌ ട്രിപ്പുകൾ നടത്തിയും ബജറ്റ് ടൂറിസം സെൽ നേട്ടമുണ്ടാക്കി. മണ്ണാറശാല ആയില്യത്തിന്‌ പ്രത്യേക സർവീസുകൾ നടത്തി 1,24,280 രൂപ നേടി. കൃപാസനം ജപമാല റാലിയുമായി ബന്ധപ്പെട്ട് നടത്തിയ സർവീസിൽ ലഭിച്ചത്‌ 43,88,620 രൂപയുടെ വരുമാനം. 
ചക്കുളത്ത്കാവ് ക്ഷേത്രത്തിൽ ഡിസംബർ ഏഴിന് നടക്കുന്ന പൊങ്കാലയ്‌ക്കും പ്രത്യേക സർവീസുകൾ ഉണ്ടാകുമെന്ന്‌  ബജറ്റ്‌ ടൂറിസം സെൽ കോ–-ഓർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കും. ഫോൺ: -9846475874.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top