25 January Tuesday

തൊഴിലുറപ്പ് തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

എൻആർഇജി വർക്കേഴ്സ് യൂണിയൻ കരീലക്കുളങ്ങര പോസ്‍റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ
ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ   
തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുക, വേതനം വർധിപ്പിക്കുക, തൊഴിൽദിനങ്ങൾ 200 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  എൻആർഇജി വർക്കേഴ്സ് യൂണിയൻ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി.
പടനിലം പോസ്‌റ്റോഫീസിന്‌ മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ രാഘവൻ  ഉദ്ഘാടനംചെയ്‌തു. ജി പുരുഷോത്തമൻ അധ്യക്ഷനായി.
മാവേലിക്കര കൊച്ചാലുംമൂട് എസ്ബിഐക്ക് മുന്നിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനം ചെയ്‌തു. ദീപ വിജയകുമാർ അധ്യക്ഷയായി. ചെട്ടികുളങ്ങര പോസ്‌റ്റ്‌ഓഫീസിന് മുന്നിൽ എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്‌തു. ജയശ്രീ അധ്യക്ഷയായി.
കരീലക്കുളങ്ങര പോസ്‌റ്റ്‌ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ്‌ പവനനാഥൻ ഉദ്ഘാടനം ചെയ്‌തു. ജലീല അധ്യക്ഷയായി. പുല്ലുകുളങ്ങര ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്‌തു. കെ ആർ രാജേഷ് അധ്യക്ഷനായി. കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറത്ത് എസ് നസിം ഉദ്ഘാടനം ചെയ്‌തു. ടി സഹദേവൻ അധ്യക്ഷനായി.
ചേപ്പാട് ബി കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്‌തു. ജോൺ ചാക്കോ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top