04 December Sunday

എ സി റോഡിലെ യാത്രാക്ലേശം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

എൻജിഒ യൂണിയൻ കുട്ടനാട് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ് ഉദ്ഘാടനംചെയ്യുന്നു

കുട്ടനാട്
എസി റോഡിലെ യാത്രാക്ലേശം ഒഴിവാക്കാൻ കൂടുതൽ കെഎസ്ആർടിസി ബസുകളും ബോട്ടുകളും അനുവദിക്കണമെന്ന് എൻജിഒ യൂണിയൻ കുട്ടനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ ഭാനുപ്രകാശ് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ എസ്‌ കലേഷ് അധ്യക്ഷനായി. സെക്രട്ടറി കെ ഫൈസൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി ജി സജി കണക്കും അവതരിപ്പിച്ചു. 
ഭാരവാഹികൾ: എസ് കലേഷ് (പ്രസിഡന്റ്‌), കെ എം കൊച്ചുമോൻ, ജി സന്ധ്യാദേവി (വൈസ്‌പ്രസിഡന്റ്‌), കെ ഫൈസൽ (സെക്രട്ടറി), വി ജി സജി, എ ഹാഷിർ (ജോയിന്റ്‌ സെക്രട്ടറി), എൻ വി വിജേഷ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top