22 October Friday
ഐക്യദാര്‍ഢ്യ സദസ് ഇന്ന്

ഹർത്താലിനൊരുങ്ങി

സ്വന്തം ലേഖകർUpdated: Saturday Sep 25, 2021

ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴ ഹെഡ് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി 
കെ സി ജോസഫ് ഉദ്‌ഘാടനംചെയ്യുന്നു

 ആലപ്പുഴ 

ഭാരത്‌ബന്ദ്‌ വൻ വിജയമാക്കാൻ ജില്ല ഒരുങ്ങി. വിവിധ വിഭാഗം തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ബന്ദിന്റെ വിജയത്തിനായി‌ രംഗത്തുണ്ട്‌. 
കർഷകരെ രക്ഷിക്കുക, കൃഷി, ജനാധിപത്യം സംരക്ഷിക്കുക, കോർപറേറ്റ് കൊള്ളയിൽനിന്ന് രാജ്യത്തെ രക്ഷിക്കുക, കർഷകദ്രോഹ കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച്‌ കർഷകരുടെയും തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ്‌ ബന്ദ്‌.  
ഹെഡ്പോസ്റ്റോഫീസ് ധർണ
ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴ ഹെഡ് പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ജോസഫ് ഉദ്‌ഘാടനംചെയ്‌തു.
ജില്ലാ പ്രസിഡന്റ് അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ബിനോസ് കണ്ണാട്ട്, മാത്യു സി കടവൻ, ജിമ്മി വർഗീസ്, ജേക്കബ് സാൻഡർ, ജോമോൻ കൊട്ടുപ്പള്ളി, സണ്ണിച്ചൻ പുത്തൻപുര, സതീഷ്‌കുമാർ ചേർത്തല, അഗസ്‌റ്റിൻ ജോസഫ്, ലിജു വർഗീസ്, ഫില്ലമ്മ ജോസഫ്, ബാബു ആറുപറ എന്നിവർ സംസാരിച്ചു. സംയുക്ത കർഷക സമരസമിതി ശനിയാഴ്‌ച വൈകിട്ട് നാലുമുതൽ ജില്ലയിൽ 140 കേന്ദ്രത്തിൽ ഐക്യദാർഢ്യസദസ് നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top