24 October Saturday
തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌

സംവരണ മണ്ഡലം നറുക്കെടുപ്പ് 28 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
ആലപ്പുഴ
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുള്ള സംവരണ മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു.  പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്  28 മുതൽ ഒക്‌ടോബർ ഒന്നുവരെ  ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. 
ബ്ലോക്ക്‌,  ജില്ലാ പഞ്ചായത്തുകളിലെ നറുക്കെടുപ്പ്  അഞ്ചിനാണ്‌. ഒരു രാഷ്‌ട്രീയ പാർടിയിൽനിന്ന്‌ ഒരു പ്രതിനിധിക്ക് മാത്രമേ നറുക്കെടുപ്പ് ഹാളിലേക്ക് പ്രവേശനമുള്ളു. 28ന്‌ തൈക്കാട്ടുശേരി, കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ നറുക്കെടുപ്പ്‌ നടക്കും. അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ് ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ നറുക്കെടുപ്പ്‌ 29നാണ്‌. 30ന്‌ ചമ്പക്കുളം, വെളിയനാട്, ഹരിപ്പാട് ബ്ലോക്കുകളിലെ പഞ്ചായത്തുകളുടെയും ഒക്‌ടോബർ ഒന്നിന്‌ ആര്യാട്, മാവേലിക്കര, മുതുകുളം ബ്ലോക്കുകളിലെയും പഞ്ചായത്തുകളുടെ നറുക്കെടുപ്പ്‌ നടക്കും. 
ബ്ലോക്ക് പഞ്ചായത്ത് 
അഞ്ചിന് രാവിലെ 10ന്‌: തൈക്കാട്ടുശേരി, പട്ടണക്കാട്-, കഞ്ഞിക്കുഴി. 11:  ആര്യാട്-, അമ്പലപ്പുഴ, ചമ്പക്കുളം-. പകൽ രണ്ട്‌: വെളിയനാട്-, ചെങ്ങന്നൂർ-, ഹരിപ്പാട്. പകൽ മൂന്ന്‌: മാവേലിക്കര-, ഭരണിക്കാവ്-, മുതുകുളം. അഞ്ചിന്‌ വൈകിട്ട് നാലിന്  ജില്ലാ പഞ്ചായത്ത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top